കൊച്ചി: തൃക്കാരിയൂര്‍ കിഴക്കേമഠത്തില്‍ സുദര്‍ശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആന തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു. 47 വയസായിരുന്നു. ഒന്നര വര്‍ഷക്കാലമായി പാദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ പൂരക്കാലത്ത് മറ്റ് ആനകളില്‍ നിന്നും പകര്‍ന്ന പാദരോഗമാണ് മരണ കാരണമായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് ആന ചെരിഞ്ഞത്. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടക്കും.
നിരവധി പൂരങ്ങളില്‍ ആണി നിരന്നിരുന്ന കൊമ്പന് ആരാധകര്‍ ഏറെയായിരുന്നു. തൃക്കാരിയൂരില്‍ ആനയെ കെട്ടിയിരുന്ന പറമ്പിന് ആനപ്പറമ്പ് എന്ന പേരും വരികയും അവിടേക്ക് ആനയെ കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആനപ്രേമികളാണ് എത്താറുള്ളത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *