ബെംഗളൂരു: കോണ്‍ഗ്രസിനെതിരെ ബിജെപി ‘എക്‌സി’ല്‍ പങ്കുവച്ച വിവാദ വീഡിയോയില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെയും, ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യയെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് കര്‍ണാടക പൊലീസ്.
പോസ്റ്റുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് മുസ്ലീം പ്രീണനത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ചുള്ള വീഡിയോയാണ് വിവാദമായത്. വിവാദ വീഡിയോ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എക്സ് അധികൃതര്‍ക്ക് കത്തയച്ചിരുന്നു.