കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ലയായി കോട്ടയം. പരീക്ഷയെഴുതിയവരിൽ 99.92 ശതമാനം പേർ വിജയിച്ചാണ് സംസ്ഥാനതലത്തിൽ ജില്ല നേട്ടം കരസ്ഥമാക്കിയത്.
സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലായാണ്. പരീക്ഷയെഴുതിവരെല്ലാം ഉപരിപഠനത്തിന് യോഗ്യതനേടി 100 ശതമാനം വിജയം കരസ്ഥമാക്കിയാണ് പാലാ നേട്ടം കൈവരിച്ചത്. പരീക്ഷയെഴുതിയ 3209 പേരും വിജയിച്ചു.
ജില്ലയിൽ പരീക്ഷയെഴുതിയ 18828 പേരിൽ 18813 പേർ ഉപരിപഠനത്തിന് അർഹരായി. പരീക്ഷയെഴുതിയ 9427 ആൺകുട്ടികളിൽ 9415 പേരും 9401 പെൺകുട്ടികളിൽ 9398 പേരും ഉപരിപഠനത്തിന് അർഹതനേടി.  
ജില്ലയിൽ 3111 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 1012 ആൺകുട്ടികളും 2099 പെൺകുട്ടികളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ജില്ലയിൽ ഏറ്റവുമധികം പേർ എ പ്ലസ് നേടിയത് ഇൻഫർമേഷൻ ടെക്‌നോളജി വിഷയത്തിലാണ്, 15,202 പേർ. ഏറ്റവും കുറവ് എ പ്ലസ് ഗണിതത്തിനാണ്, 4836 പേർ.

By admin

Leave a Reply

Your email address will not be published. Required fields are marked *