ന്യൂ ഡൽഹി: മുൻ കേന്ദ്ര മന്ത്രിയും ഡൽഹി മലയാളി അസോസിയേഷൻ മുൻ രക്ഷാധികാരിയുമായ ഒ രാജഗോപാലിനെ ഡിഎംഎയുടെ നേതൃത്വത്തിൽ ഡൽഹി മലയാളികൾ ആദരിച്ചു.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിക്കു ഡൽഹി മലയാളികൾ ഒരുക്കിയ സ്നേഹാദരങ്ങൾക്ക് മറുമൊഴി നൽകി. വൈസ് പ്രസിഡന്റ്മാരായ കെജി രഘുനാഥൻ നായർ, കെവി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
രാജ്യം നൽകുന്ന പദ്‌മ ഭൂഷൺ ബഹുമതി സ്വീകരിക്കാൻ ഡൽഹിയിൽ എത്തിയ അദ്ദേഹത്തെ ആദരിക്കാനും ആശംസകൾ നൽകുവാനായി ഒരുക്കിയ ‘അൽപ്പ സമയം രാജേട്ടനോടൊപ്പം’ എന്ന പരിപാടി ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിലെ കോൺഫറൻസ് ഹാളിൽ 08-05-2024 ബുധനാഴ്ച്ച വൈകുന്നേരം 6:30-നാണ് അരങ്ങേറിയത്.