തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ ഹരികുമാറിന്റെയും നടി കനകലതയുടെയും സമസ്‌കാരം ഇന്ന് നടക്കും. തിരുവനന്തപുരം പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30 ഓടെ വൈലോപ്പിള്ളി സംസ്കൃതി ഭവനിലും ഹരികുമാറിന്റെ ഭൗതികദേഹം പൊതുദർശനത്തിന് എത്തിക്കും.
ഉച്ചയ്ക്ക് 2:30ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. ഇന്നലെ വൈകുന്നേരം ആണ് ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഹരികുമാർ അന്തരിച്ചത്. അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നടി കനകലതയുടെ സംസ്ക്കാരവും ഇന്നുണ്ടാകും. മറവി രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ മലയിൻകീഴിലെ വസതിയിലായിരുന്നു കനകലതയുടെ അന്ത്യം. 63 വയസായിരുന്നു. നാന്നൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *