പ്രചോദനം 36 വര്‍ഷം മുന്‍പെത്തിയ ആ കഥാപാത്രം? മണി രത്നം ചിത്രത്തിലെ കമല്‍ ഹാസന്‍റെ ലുക്ക് പുറത്ത്

കമല്‍ ഹാസന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് തഗ് ലൈഫ്. 37 വര്‍ഷത്തിന് ശേഷം ഒരു മണി രത്നം ചിത്രത്തില്‍ കമല്‍ ഹാസന്‍ നായകനാവുന്നു എന്നതാണ് അതിന് കാരണം. ദുല്‍ഖര്‍, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ ഉണ്ടാവുമെന്ന് അണിയറക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറിയതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ എത്തി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

ദില്ലി എയ്റോസിറ്റിയിലെ സങ്കട് മോചന്‍ ഹനുമാന്‍ മന്ദിറില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് ഇത്. ചിത്രത്തില്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിമ്പു, നാസര്‍, അഭിരാമി, വൈയാപുരി തുടങ്ങിയവരെയും ചിത്രത്തില്‍ കാണാം. ചിത്രത്തിലെ കമല്‍ ഹാസന്‍റെയും ചിമ്പുവിന്‍റെയും ലുക്കുകള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. മുടി വളര്‍ത്തി മീശയും താടിയുമൊക്കെ ട്രിം ചെയ്താണ് ചിമ്പു കഥാപാത്രമായി രൂപാന്തരപ്പെട്ടിരിക്കുന്നത്.

 

അധികം നീട്ടാത്ത താടിക്കൊപ്പം പറ്റെ വെട്ടിയ തലമുടിയാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍റെ ഗെറ്റപ്പ്. പ്രേക്ഷകരെ ഒരു പഴയ കമല്‍ ചിത്രത്തിലെ നായക കഥാപാത്രത്തിന്‍റെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതുകൂടിയാണ് ഈ ലുക്ക്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 1988 ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ ചിത്രം സത്യയില്‍ സമാന ലുക്കിലാണ് കമല്‍ ഹാസന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മണി രത്നം പുതിയ ചിത്രത്തിലെ ലുക്ക് തീരുമാനിച്ചപ്പോള്‍ സത്യ ഒരു പ്രചോദനമായി എടുത്തുവോ എന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നുണ്ട്. ദില്ലിയിലെ പല ലൊക്കേഷനുകളിലും ചിത്രീകരണമുള്ള സിനിമയില്‍ അലി ഫസല്‍, സാന്യ മല്‍ഹോത്ര, പങ്കജ് ത്രിപാഠി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; കോമഡി ത്രില്ലര്‍ ചിത്രത്തിന് ഈരാറ്റുപേട്ടയില്‍ തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin

You missed