45-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മമ്മൂട്ടിക്കും സുല്‍ഫത്തിനും ആശംസയറിയിച്ച് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം ഇരുവര്‍ക്കും ആശംസകളറിയിച്ച് കുറിപ്പ് പങ്കുവച്ചത്.
ഇരുവരുടെയും ചെറിയ ലോകത്തിന്റെ ഭാഗമായ താന്‍ ഭാഗ്യം ചെയ്തയാളാണെന്ന് ഇരുവരുടെയും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രവും അടുത്തിടെ എടുത്ത ചിത്രവും പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചു.
”45 വര്‍ഷക്കാലം ഇരുവരും ഒരുമിച്ച് നിന്ന് വിജയമാക്കി. നിങ്ങളുടെ വഴികളില്‍ നിങ്ങളൊരു കൊച്ചു ലോകം തന്നെ തീര്‍ത്തു. ഈ സ്നേഹത്തിന്റെയും ഊഷ്മളതയുടെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്.
വിവാഹ വാര്‍ഷികാശംസകള്‍ ഉമ്മ, പാ… നിങ്ങള്‍ രണ്ടുപേരും ചേരുമ്പോള്‍ എല്ലാം അസാധാരണവുമാക്കുന്നു..”
1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. വിവാഹിതനായ അതേ വര്‍ഷം തന്നെയായിരുന്നു സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ രംഗപ്രവേശം.