ടെക്സസ് : ടെക്സസിലെ പ്രളയത്തിനിടയിൽ കാണാതായ അഞ്ചു വയസുകാരന്റെ ജഡം കണ്ടെത്തി. ഒരു സ്ത്രീക്ക് പരുക്കേറ്റതായും സ്ഥിരീകരണമുണ്ട്. സംസ്ഥാനത്തെ മൂന്നിലൊന്നു കൗണ്ടികളിൽ ദുരിത സാധ്യത കണക്കിലെടുത്തു ജാഗ്രതാ  നിർദേശം നൽകി. 
ഹ്യുസ്റ്റൻ ഉൾപ്പെടെയുള്ള മേഖലകളിലായി 2.1 മില്യണിലധികം ആളുകൾ പ്രളയ ഭീഷണി നേരിടുന്നു. മധ്യ ടെക്സസ് മുതൽ ഡാളസ്-ഫോർട്ട് വർത് വരെയുള്ള മേഖലകളിലായി കൊടുംകാറ്റിലും മഴയിലും   ആയിരങ്ങൾക്കു വീട് വിട്ടു പോകേണ്ടി വന്നു.
വടക്കു ഫോർട്ട് വർത്തിനടുത്തു മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയ വാഹനത്തിൽ ഇരുന്നാണ് അഞ്ചു വയസുകാരൻ മരിച്ചത്. കൂടെ ഉണ്ടായിരുന്ന രണ്ടു സ്ത്രീകളെ രക്ഷിക്കാൻ കഴിഞ്ഞു. ഹ്യുസ്റ്റന്റെ വടക്കു പടിഞ്ഞാറു മിന്നലടിച്ചു ഒരു വീട് കത്തി. 
ഒട്ടേറെ സ്കൂൾ ഡിസ്ട്രിക്ടുകൾ അവധി പ്രഖ്യാപിച്ചു. രണ്ടു ഹ്യുസ്റ്റൻ വിമാനത്താവളങ്ങളിലായി നൂറു കണക്കിനു ഫ്ലൈറ്റുകൾ റദ്ദാക്കി. ഈ മേഖലയിൽ നാലു മാസത്തെ മഴയാണ് ഒരാഴ്ച കൊണ്ടു പെയ്തതെന്നു കാലാവസ്ഥാ അധികൃതർ പറയുന്നു. 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *