കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ ഡോ കെ വി പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയില്‍ തുടരന്വേഷണം. ഉത്തര മേഖല ഐ ജി തുടരന്വേഷണം ഉറപ്പു നല്‍കിയതായി അതിജീവിത പറഞ്ഞു.
എ സി പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരായ പരാതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐ ജിയെ കണ്ടിരുന്നു.
പിന്നാലെയാണ് പരാതിയില്‍ തുടരന്വേഷണം നടത്താമെന്ന ഉറപ്പ് കിട്ടിയത്. പൊലിസിന്റെ സമീപനത്തില്‍ തൃപ്തയെന്നും അതിജീവിത പറയുന്നു.
താന്‍ മൊഴിയായി പറഞ്ഞ പല കാര്യങ്ങളും വൈദ്യ പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍ രേഖപ്പെടുത്തിയില്ലെന്ന അതിജീവിതയുടെ പരാതി പൊലിസ് തള്ളിയിരുന്നു.
ഡോക്ടര്‍ക്കനുകൂലമായ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ചിലരെ സംരക്ഷിക്കാനാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നായിന്നു അതിജീവിതയുടെ ആരോപണം. ഇത് കൂടി കണക്കിലെടുത്താണ് തുടരന്വേഷണം. 

By admin

Leave a Reply

Your email address will not be published. Required fields are marked *