ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന് (ഐ.സി.എ.ആര്‍.) കീഴില്‍ ന്യൂഡല്‍ഹിയിലുള്ള ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് അസോസിയേറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെലോ, യങ് പ്രൊഫഷണല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 ഒഴിവുണ്ട്.
‘Ehancing climate resilience and ensuring food security with genome editing tools’ എന്ന പ്രോജക്ടിന്റെ ഭാഗമായുള്ള നിയമനമാണ്.ബിരുദം/ബിരുദാനന്തരബിരുദം/പിഎച്ച്.ഡി.യുള്ളവര്‍ക്ക് അപേക്ഷിക്കാം.

റിസര്‍ച്ച് അസോസിയേറ്റ്: ഒഴിവ്-7. ശമ്പളം: പി.ജി.ക്കാര്‍ക്ക് 49,000 രൂപയും എച്ച്.ആര്‍.എ.യും പിഎച്ച്.ഡി.ക്കാര്‍ക്ക് 54,000 രൂപയും എച്ച്.ആര്‍.എ.യും. പ്രായം: പുരുഷന്മാര്‍ക്ക് 40 വയസ്സും വനിതകള്‍ക്ക് 45 വയസ്സും കവിയരുത്.
സീനിയര്‍ റിസര്‍ച്ച് ഫെലോ: ഒഴിവ്-19. ശമ്പളം: 31,000-35,000 രൂപയും എച്ച്.ആര്‍.എയും. പ്രായം: പുരുഷന്മാര്‍ക്ക് 35 വയസ്സും വനിതകള്‍ക്ക് 40 വയസ്സും കവിയരുത്.
യങ് പ്രൊഫഷണല്‍-II: ഒഴിവ്-11,ശമ്പളം: 42,000 രൂപ. പ്രായം: 21-45 വയസ്സ്.പ്രൊഫഷണല്‍-II: ഒഴിവ്-1. ശമ്പളം: 42,000 രൂപ. പ്രായം: 21-45 വയസ്സ്.

വിശദവിവരങ്ങള്‍ https://iari.res.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 10.

By admin

Leave a Reply

Your email address will not be published. Required fields are marked *