മഹാരാഷ്ട്രയിൽ കാറുകൾ കൂട്ടിയിടിച്ചു, രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേർക്ക് ദാരുണാന്ത്യം
മുംബൈ : മഹാരാഷ്ട്രയിലെ അകോലയിൽ വാഹനാപകടത്തിൽ രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേർ മരിച്ചു.മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. അകോല-വാഷിം ഹൈവേയിലാണ് അപകടമുണ്ടായത്. മഹാരാഷ്ട്ര എംഎൽസിയായ കിരൺ സർനായിക്കിന്റെ ബന്ധുക്കളാണ് അപകടത്തിൽ പെട്ടത്. സർനായിക്കിന്റെ ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.