ജിദ്ദ: പ്രമുഖ പ്രവാസി സംരംഭകനും അബീർ മെഡിക്കൽ ഗ്രൂപ്പ് സാരഥിയുമായ ആലുങ്കൽ മുഹമ്മദിന്റെ മാതാവ് കാബ്രൻ ഇത്താച്ചുമ്മ (82) നിര്യാതയായി. ജിദ്ദയിലുള്ള മക്കളുടെ കൂടെ താമസിച്ചു വരികയായിരുന്ന ഇത്താച്ചുമ്മയുടെ അന്ത്യം മക്കയിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു. ഭർത്താവ്: പരേതനായ ആലുങ്കൽ അയമു ഹാജി. മറ്റു മക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ റസാഖ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ, അബ്ദുൽ റഷീദ് (എല്ലാവരും ജിദ്ദയിൽ), നാട്ടിലുള്ള അഹമ്മദ് കുട്ടി, ഫാത്തിമ (കാടപ്പടി), പരേതനായ കുഞ്ഞീദ്.
ദിവസങ്ങൾക്കുമുമ്പ് അസുഖ ബാധിതയായി ആശുപത്രിയിൽ ചികത്സയിലായിരുന്നു. മക്കയിലെ സൗദി നാഷണൽ ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. അനന്തര നടപടികൾക്ക് ശേഷം മക്കയിൽ തന്നെ ഖബറടക്കി.
മക്കയിലെ മസ്ജിദുൽ ഹറമിൽ വെച്ചുള്ള ജനാസ നിസ്കാരത്തിന് ശേഷം ജന്നത് അൽമഅലാ ഖബറിടത്തിലായിരുന്നു സംസ്കാരം. ജിദ്ദയിൽ നിന്ന് സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും വിവിധ മേഖലകളിലുള്ളവരും ഉൾപ്പെടുന്ന വലിയൊരു ജനാവലി ജനാസ കർമങ്ങളിൽ സംബന്ധിച്ചു.