കെഎഫ്‌സിയുടെ ‘ബാര്‍ബീക്യൂ’ ഫ്‌ലേവര്‍ സുഗന്ധം നല്‍കുന്ന പെര്‍ഫ്യൂം, യുകെയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ വഴിയാണ് പെര്‍ഫ്യൂം വിപണിയിലെത്തിയത്
യു കെ: രുചിയൂറും ഭക്ഷണം മാത്രമല്ല, പുതുസുഗന്ധം പരത്തുന്ന പെര്‍ഫ്യൂമും ഇനി മുതൽ കെഎഫ്‌സിയുടെ ഔട്ട്ലെറ്റുകൾ വഴി ലഭ്യമാകും. ഫാസ്റ്റ് ഫുഡ് രംഗത്തെ ഭീമൻമാരും ജനപ്രീയരുമായ കെഎഫ്‌സി ആണ് തങ്ങളുടെ ബ്രാന്റിൽ പുതിയ ഉത്പ്പന്നമായ പെര്‍ഫ്യൂം വിപണിയിലെത്തിച്ചിരിക്കുന്നത്.
ഉൽപ്പെന്നത്തിലുള്ള പുതുമ സുഗന്ധത്തിലും നിലനിർത്തിക്കൊണ്ട് ‘ബാര്‍ബീക്യൂ’ ഫ്ലേവറിൽ ആണ് കെഎഫ്സി തങ്ങളുടെ ലിമിറ്റഡ് എഡിഷന്‍ പെര്‍ഫ്യൂം പുറത്തിറക്കിയത്.
No. 11 Eau De BBQ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന പെര്‍ഫ്യൂമിന്റെ ആദ്യ ബാച്ച് ഇതിനോടകം പൂർണ്ണമായും വിറ്റുപോയെന്നാണ് വിവരം. യു കെയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ വഴിയാണ് പെര്‍ഫ്യൂം വിപണിയിലെത്തിച്ചത്.
പെർഫ്യൂമിന്റെ ഗന്ധത്തെ കുറിച്ചും കെഎഫ്‌സി വ്യക്തത വരുത്തിയിട്ടുണ്ട്. ചിക്കന്റെ ഗന്ധമല്ല, മറിച്ച് ബാര്‍ബിക്യൂ ഫ്‌ലേവറിന്റെ ഗന്ധമാണ് പെര്‍ഫ്യൂമില്‍ നിന്ന് ലഭിക്കുക. ഈ പെര്‍ഫ്യൂം പൂശിയ വ്യക്തി അടുത്തുവന്നാല്‍, ഗന്ധം ലഭിക്കുന്നവര്‍ക്ക് വിശപ്പ് അനുഭവപ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നു. 100 മില്ലി ലിറ്ററിന്റെ പെര്‍ഫ്യൂം ബോട്ടിലിന് 11 പൗണ്ട് ആണ് വില. മെയ് 6 – ന് പെർഫ്യൂം വീണ്ടും റീ-സ്റ്റോക്ക് ചെയ്യപ്പെടുമെന്നാണ് കെഎഫ്സി വെബ്‌സൈറ്റില്‍ നൽകിയിരിക്കുന്നു വിവരം.