മീൻ പിടിക്കാനെത്തിയ കുട്ടികൾ കരിങ്കൽ ക്വാറിയിൽ കണ്ടത് ഒരു വർഷത്തോളം പഴക്കമുള്ള തലയോട്ടി, അന്വേഷണം

പാലക്കാട്: രാമശ്ശേരിയിലെ കരിങ്കൽ ക്വാറിയിൽ നിന്ന് തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. മീൻ പിടിക്കാനെത്തിയ കുട്ടികളാണ് രണ്ട് ദിവസം മുന്പ് തലയോട്ടി ആദ്യം കാണുന്നത്. പാലക്കാട് കസബ പൊലീസ് അന്വേഷണം തുടങ്ങി.

കാലങ്ങളായി അടച്ചിട്ടതായിരുന്നു രാമശ്ശേരിയിലെ കരിങ്കൽ ക്വാറി. ആളുകൾ മീൻപിടിക്കാനും കുളിക്കാനും മാത്രം എത്തുന്ന സ്ഥലം. രണ്ട് ദിവസം മുൻപാണ് ഇവിടെ നിന്നും തലയോട്ടി കണ്ടെത്തിയതെന്ന് നാട്ടുകാർ. എന്നാൽ പൊലീസിൽ കാര്യമറിയിച്ചത് ഇന്നലെയാണ്. തലയോട്ടിക്ക് ഏകദേശം ഒരു വർഷത്തെ പഴക്കമാണ് പോലീസ് കണക്കാക്കുന്നത്.

ക്വാറിയിലെ കുളത്തിൽ ഫയർഫോഴ്സ് സ്കൂബ ഡൈവിംഗ് സംഘം തെരച്ചിൽ നടത്തിയെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളൊന്നും കണ്ടെത്താൻ സാധിച്ചില്ല. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. തലയോട്ടി സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വിദഗ്ദ പരിശോധനക്ക് ശേഷമേ കൂടുതൽ വിവരങ്ങളും ലഭ്യമാകൂ.

കുടിക്കാൻ വെള്ള ക്ഷാമം, കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കരുത്, നിയന്ത്രണം മലപ്പുറം തൂതപ്പുഴയില്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin