പാലക്കാട്‌: കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രണ്ട് ചലച്ചിത്രസ്വാദന ശില്‍പ്പശാലകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
കൊല്ലത്തും തലശ്ശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍  8, 9,10 ക്‌ളാസുകളിലെ ചലച്ചിത്രതല്‍പ്പരരായ കുട്ടികള്‍ക്ക് പങ്കെടുക്കാം.
കൊല്ലത്ത് 2024 മെയ് 6, 7, 8 തീയതികളിലും തലശ്ശേരിയില്‍ മെയ് 10, 11, 12 തീയതികളിലുമാണ് ക്യാമ്പുകള്‍ നടക്കുക. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ളവര്‍ക്ക് കൊല്ലത്തും മറ്റു ജില്ലകളിലുള്ളവര്‍ക്ക് തലശ്ശേരിയിലുള്ള ക്യാമ്പിലുമാണ് പ്രവേശനം നല്‍കുക. 
സിനിമയില്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ മെയ് 3 വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കു മുമ്പായി ഫോണ്‍ മുഖേനയോ ഇ-മെയില്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രായം, പഠിക്കുന്ന ക്‌ളാസ്, സ്‌കൂള്‍, ജില്ല, പൂര്‍ണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷകള്‍ cifra@chalachitraacademy.org എന്ന ഇ-മെയില്‍ വിലാസത്തില്‍  അയയ്ക്കണം. ബന്ധപ്പെടാനുള്ള നമ്പരുകള്‍ 8289862049, 9778948372.

By admin

Leave a Reply

Your email address will not be published. Required fields are marked *