പുകവലിയും മദ്യപാനവുമാണ് ക്യാൻസർ പിടിപെടുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങളെങ്കിലും നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം പതിവായി ഉപയോഗിക്കുന്ന മറ്റ് ചില രാസവസ്തുക്കളും ക്രമേണ ക്യാൻസർ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി  2024-ലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കൽക്കരി ടാർ, പാരബെൻസ്, ഫോർമാൽഡിഹൈഡ്, ഫ്താലേറ്റ്സ്, അക്രിലമൈഡ് തുടങ്ങിയവ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളാണ്. അത് കൊണ്ട് തന്നെ അവ ഒഴിവാക്കുക ചെയ്യേണ്ടത് പ്രധാനമാണ്. ഹെയർ ഡൈകൾ, ഷാംപൂകൾ തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളിലും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലും കൽക്കരി ടാർ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുവിൻ്റെ സ്ഥിരമായ സമ്പർക്കം ശ്വാസകോശം, മൂത്രസഞ്ചി, വൃക്ക, ദഹനനാളം എന്നിവയുമായി ബന്ധപ്പെട്ട ക്യാൻസറിന് കാരണമാകും. EPA, IARC, EPA തുടങ്ങിയ ഓർഗനൈസേഷനുകൾ ഇതിനെ ഹ്യൂമൻ കാർസിനോജൻ എന്ന് ലേബൽ ചെയ്തിട്ടുണ്ട്. ഇത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ സൗന്ദര്യവർദ്ധക വസ്തുക്കൾ ‌വാങ്ങുന്നതിനുമുമ്പ് ഇവ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ചില സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഉപയോ​ഗിക്കുന്ന മറ്റൊരു രാസവസ്തുമാണ് പാരബെൻസ് (Parabens).  സോപ്പ്, ഷാംപൂ, ഷേവിംഗ് ഉൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയിൽ അവ സാധാരണമാണ്. പാരബെൻസ് ഹോർമോണുകളെ തടസ്സപ്പെടുത്തുകയും പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, അവ ചിലതരം ക്യാൻസറുകൾ, പ്രത്യേകിച്ച് സ്തനാർബുദം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ഏതൊരു  സൗന്ദര്യ വർദ്ധക വസ്തു വാങ്ങുമ്പോഴും ഇവ അടങ്ങിയിട്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വാങ്ങുക.
ഓട്ടോമൊബൈൽ വസ്തുക്കൾ, തുണികൾ, അണുനാശിനികൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ശക്തമായതും നിറമില്ലാത്ത വാതകമാണ് ഫോർമാൽഡിഹൈഡ്. ഫോർമാൽഡിഹൈഡ് ‘നാസോഫറിംഗൽ ക്യാൻസറി’നും ‘ലുക്കീമിയ’യ്ക്കും കാരണമാകുന്നു. 
പ്ലാസ്റ്റിക്കുകൾ കൂടുതൽ മോടിയുള്ളതാക്കാൻ ഉപയോഗിക്കുന്ന ഒരു കൂട്ടം രാസവസ്തുക്കളാണ് Phthalates. അവയെ പലപ്പോഴും പ്ലാസ്റ്റിസൈസർ എന്ന് വിളിക്കുന്നു. വിനൈൽ ഫ്ലോറിംഗ്, ലൂബ്രിക്കറ്റിംഗ് ഓയിലുകൾ, സോപ്പുകൾ, ഷാംപൂകൾ, ഹെയർ സ്പ്രേകൾ എന്നിങ്ങനെയുള്ള ഉൽപ്പന്നങ്ങളിൽ ഫ്താലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് അലർജിക്ക് കാരണമാകുകയും ഹോർമോണുകളെ ബാധിക്കുകയും സ്തനാർബുദം പോലുള്ള ക്യാൻസറിലേക്ക് നയിക്കുകയും ചെയ്യുന്നു. വറുത്തതും ബേക്ക് ചെയ്തതുമായ ഭക്ഷണങ്ങളിലാണ് അക്രിലമൈഡ് എന്ന രാസവസ്തു അടങ്ങിയിട്ടുള്ളത്. 2002 ഏപ്രിലിൽ ചില ഭക്ഷണങ്ങളിൽ അക്രിലമൈഡ് ആദ്യമായി കണ്ടെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *