ദില്ലി: കോൺഗ്രസ് വ്യാജ വീഡിയോകളിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി സംഘം. രാജീവ് ചന്ദ്രശേഖറും സുധാൻഷു ത്രിവേദിയും അടക്കമുള്ള നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കാനെത്തിയത്.
കോൺഗ്രസ് പ്രചാരണം കള്ളങ്ങളെ കേന്ദ്രീകരിച്ചെന്നും രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഇതിന് നേതൃത്വം നല്‍കിയെന്നും രാജീവ് ചന്ദ്രശേഖര്‍.
കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും കോൺഗ്രസ് പ്രചാരണം നടന്നിട്ടുള്ളത് കള്ളങ്ങളെ കേന്ദ്രീകരിച്ചാണ്, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇതിന് നേതൃത്വം നൽകി, തങ്ങൾ കഴിഞ്ഞ 10 വർഷം മോദി ചെയ്ത വികസനങ്ങളെ കുറിച്ചാണ് സംസാരിച്ചത്, കോൺഗ്രസ് സംവാദത്തിന് വരാതെ വ്യാജ പ്രചാരണം നടത്തുന്നു, ബിജെപി അധികാരത്തിൽ എത്തിയാൽ ഭരണഘടന മാറ്റിയെഴുതും എന്ന് പറയുന്നു, ഇത് സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്, തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കും എന്നാണ് പ്രതീക്ഷ, കോൺഗ്രസ് പ്രചാരണം ഒരു പ്രത്യേക സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ്, കള്ളങ്ങൾ പ്രചരിപ്പിക്കാൻ സമൂഹ മാധ്യമങ്ങൾ അടക്കം ഉപയോഗിക്കുന്നു, ഇത് ക്രിമിനൽ കുറ്റം ആണെന്നും രാജീവ് ചന്ദ്രശേഖർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-