കഞ്ചിക്കോട്: എഐടിയുസി പ്രീക്കോട്ട് എ യുണിറ്റിൻ്റെ 51 -ാം വാർഷിക ജനറൽ ബോധി യോഗം കഞ്ചിക്കോട് ഡ്രീംമോട്ടലിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്ത യോഗത്തിന് പാലക്കാട് ജില്ലാ ടെക് സ്റ്റെയിൽ ലേബർ യുണിയൻ ജില്ലാ പ്രസിഡൻ്റ് പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 
ജില്ലാ സെക്രട്ടറിഎൻ.ജി. മുരളിധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. സലിമോൻ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ. മലമ്പുഴ മണ്ഡലം സെക്രട്ടറി ടി.വി.വിജയൻ, സി പി ഐ എൽ സി.സെക്രട്ടറി.വി.ഭാസ്ക്കരൻ, എഐമേഖല പ്രസിഡൻ്റ് വാസുദേവൻ എന്നിവർ പ്രസംഗിച്ചു.
കാജ ഹുസൈൻ സ്വാഗതവും സ്വാമിനാഥൻ നന്ദിയും പറഞ്ഞു. തുടർന്ന് പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് കാജ ഹുസൈൻ, സലിമോൻ (സെക്രട്ടറി) എസ് രാമദാസ്, സ്വാമിനാഥൻ വൈസ് പ്രസിഡൻ്റ്, രാജ് കുമാർ, സന്തോഷ് കുമാർ (ജോ. സെക്രട്ടറിമാർ), ഖാജാൻജി.സി.സുരേഷ് എന്നിവരെ തിരഞ്ഞെടുത്തു.
പ്രമേയം അന്യായമായി പൂട്ടിയ അഗസ്റ്റിയൻ ടെക് സ്റ്റെ.യിൽ ഡയിംഗ് യൂണിറ്റ് എത്രയും പെട്ടെന്ന് തുറന്ന് പ്രവർത്തിക്കണമെന്ന് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു

By admin

Leave a Reply

Your email address will not be published. Required fields are marked *