ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയുടെ മകൻ പത്മനാഭ വർമ്മ അന്തരിച്ചു

തിരുവനന്തപുരം: ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയുടെ മകൻ പത്മനാഭ വർമ്മ (72) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. ബംഗളൂരുവിലെ ട്രാവൻകൂർ ഹൗസിലായിരുന്നു താമസം. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഹരിഹറിൽ ബിർള കമ്പനിയുടെ ഓട്ടോമൊബൈൽ ഫാക്ടറിയിൽ ഉദ്യോഗസ്ഥനായിരുന്നു. കർണാടക സംഗീതജ്ഞനും കർണാടക സംഗീതത്തിന്റെ അപൂർവം ശേഖരങ്ങളുടെ ഉടമയുമായിരുന്നു പത്മനാഭ വർമ്മ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin