ന്യൂഡല്‍ഹി: അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്. ഇരുമണ്ഡലങ്ങളിലും ഉടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്നാണ് സൂചന. രാഹുലിന്റെയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയുമടക്കമുള്ളവരുടെ ചിത്രങ്ങളടങ്ങിയ ബോർഡുകളും പോസ്റ്ററുകളും മണ്ഡലത്തിലെത്തിക്കുന്നു.
ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിലടക്കമാണ് പ്രചാരണ ബോർഡുകൾ എത്തിച്ചത്. റായ്ബറേലി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാര്യത്തിൽ അനിശ്ചതത്വം തുടരുകയാണ്. അമേഠിയിലും റായ്ബറേലിയിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം നാളെയാണ്. റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ പ്രിയങ്ക ഗാന്ധി ഉറച്ചുനിൽക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *