ന്യൂഡൽഹി: തെലങ്കാന കോൺഗ്രസ് ഐടി സെല്ലിലെ അഞ്ച് പേരെ സംസ്ഥാന പൊലീസിൻ്റെ സൈബർ ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഷായുടെ വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് മെയ് 2 ന് സെല്ലിൻ്റെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ജാർഖണ്ഡ് കോൺഗ്രസ് പ്രസിഡൻ്റ് രാജേഷ് താക്കൂറിന് സിആർപിസി സെക്ഷൻ 91 പ്രകാരം നോട്ടീസ് നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും മറ്റ് നാല് നേതാക്കൾക്കും ഡൽഹി പൊലീസ് സമൻസ് അയച്ചിരുന്നു. ഡീപ്‌ഫേക്ക് വീഡിയോ സൃഷ്‌ടിച്ച വ്യക്തിയെ ഉടന്‍ തിരിച്ചറിയുമെന്ന്‌ പൊലീസ് ഉദ്യോഗസ്ഥർ പിടിഐയെ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *