പാലക്കാട് പ്രത്യക്ഷപ്പെട്ട വിവാദ ഫ്ലക്സ്, നാട്ടുകൽ പൊലീസെത്തി; ‘പൊൻപാറ കമ്മിറ്റിയുടെ നിയുക്ത എംപി’ നീക്കി
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട വിവാദ ബോർഡ് പൊലീസ് നീക്കം ചെയ്തു. നാട്ടുകൽ പൊലീസെത്തിയാണ് പാലക്കാട് മണ്ഡലത്തിൽ പൊൻപാറയിലെ സി പി എം ബൂത്ത് കമ്മറ്റിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ‘നിയുക്ത എം പി എ വിജയരാഘവനെന്ന ബോർഡ് നീക്കിയത്. പാലക്കാടിന്‍റെ നിയുക്ത എം പിക്ക് അഭിവാദ്യങ്ങൾ എന്നുപറഞ്ഞുകൊണ്ട് എ വിജയരാഘവനെ അഭിനന്ദിച്ചുള്ള ബോർഡാണ് പൊലീസ് എടുത്തുമാറ്റിയത്. സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി സുരേഷ് ബാബു അറിയിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ബോർഡ് ആയതുകൊണ്ടാണ് നീക്കം ചെയ്തതെന്ന് മണ്ണാർക്കാട് ഡി വൈ എസ് പി വ്യക്തമാക്കി.