തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി.  ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
”പ്രിയപ്പെട്ട ആര്യാ…നിങ്ങള്‍ ചെറിയ പ്രായത്തില്‍ തിരുവനന്തപുരം എന്ന തലസ്ഥാനനഗരിയുടെ മേയറമ്മയായി മാറിയപ്പോള്‍ ഒരുപാട് സന്തോഷിച്ച ഒരു ജനാധിപത്യ വിശ്വാസിയാണ് ഞാന്‍… പക്ഷെ ഇന്നലത്തെ നിങ്ങളുടെ പ്രവൃത്തി അതിന്റെ തലേന്ന് വോട്ട് ചെയ്യാന്‍ രണ്ട് മണിക്കൂര്‍ വരിനിന്ന എന്നെ വല്ലാതെ തളര്‍ത്തി… ഞാനൊക്കെ തമിഴ് സിനിമകളില്‍ അവതരിപ്പിക്കുന്ന വില്ലനായ രാഷ്ട്രീയ കഥാപാത്രം സാധാരണക്കാരനായ നായകനെ തടയാന്‍ നിയമങ്ങളൊന്നും അനുസരിക്കാതെ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ പ്രവൃത്തി പോലെയായി..
ആര്യ പറയുന്നതാണ് ശരിയെങ്കില്‍ മേയറായ ആര്യക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്താല്‍ ആ നിമിഷം അവിടെ നിയമം മുന്നില്‍ എത്തുമായിരുന്നു. ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിര്‍മാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി. ഗുണ്ടായിസമായി.. രാഷ്ട്രീയക്കാരുടെ ജീവിതം ടഎക യുടെ സംരക്ഷിക്കാന്‍ ആളുണ്ട് എന്ന അമിത വിശ്വാസത്തില്‍ നടത്തുന്ന കല്ലേറ് സമരം മാത്രമല്ല…അത് ആരുമില്ലാതെയാവുമ്പോള്‍ എതിര്‍ഭാഗത്ത് നില്‍ക്കുന്ന ജാവേദക്കര്‍മാരുമായി നടത്തുന്ന രഹസ്യ സംഭാഷണവുമാണ് എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാം…
അതുകൊണ്ട് തന്നെ നിങ്ങള്‍ എപ്പോഴും സുരക്ഷിതരാണെന്ന് പൂര്‍ണ ബോധ്യവും നിങ്ങള്‍ക്കുണ്ട്… പക്ഷെ, ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാന്‍ വേണ്ടി 750 രൂപയുടെ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഗടഞഠഇ യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രീയും അല്ലാതെയാവുന്നു…വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു..ഡ്രൈവര്‍ സലാം..തൊഴില്‍ സലാം..” 
 

By admin

Leave a Reply

Your email address will not be published. Required fields are marked *