കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ ഡിജിറ്റല്‍ സിവില്‍ ഐഡി കാര്‍ഡില്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് കോളത്തില്‍ നല്‍കിയിരുന്ന ‘ഗ്രീന്‍’ അടയാളം നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതു കൂടാതെ, വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ഇമ്മ്യൂണ്‍, ശ്ലോനക് ആപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.