ഹൈദരാബാദ്: തെലങ്കാന മുന്‍മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പ്രസിഡന്റുമായ കെ. ചന്ദ്രശേഖർ റാവുവിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് വിലക്കി.
പൊതുയോഗങ്ങൾ, റാലികൾ, ഷോകൾ, അഭിമുഖങ്ങൾ എന്നിവ നടത്തുന്നതിൽ നിന്നും കൂടാതെ അച്ചടി, ഇലക്ട്രോണിക്, സോഷ്യൽ മീഡിയകളിൽ പരസ്യ പ്രതികരണം നടത്തുന്നതിനുമാണ് വിലക്ക്. ബുധൻ രാത്രി 8 മുതലാണ് വിലക്കുള്ളത്.
കോൺഗ്രസിനെതിരെ കെസിആർ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജി.നിരഞ്ജൻ നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.