ഒറ്റപ്പാലം: പ്രശസ്ത സിനിമാനടൻ മധു ഏപ്രിൽ ഒമ്പതിന് ഉദ്ഘാടനം ചെയ്ത 24 ലിവ് ഒടിടിയിൽ മെയ് ഒന്നു മുതൽ സിനിമകളും ഷോർട്ട് ഫിലിമുകളും വെബ് സീരീസും സംപ്രേഷണം ചെയ്തു തുടങ്ങും.  
ജനകീയ ഒടിടി എന്ന പേരിൽ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞ 24 ലിവ്  ഒടിടിയിൽ  ആദ്യം സംപ്രേഷണം ചെയ്യുന്ന സിനിമ അൻസിൽ ബാബു നിർമ്മിച്ച് പി. മുസ്തഫ സംവിധാനം ചെയ്ത “ഇന്റർവെൽ” ആണ്.
യുവ തലമുറയിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള സിനിമ എന്ന നിലയിൽ ഒരുപാട് ശ്രദ്ധ നേടിക്കഴിഞ്ഞ “ഇന്റർവെൽ” എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും ഡുഡു ഭരതും ഷനീദ് ഭഗവതിക്കാവിലും നിർവഹിച്ചിരിക്കുന്നു.
ഉണ്ണി നീലഗിരി ക്യാമറ കൈകാര്യം ചെയ്ത ഇന്റർവലിന്റെ കഥ മോഹൻദാസ് വേങ്ങേരിയുടേതാണ്. ഗാന രചനയും സംഗീതവും അബ്ദുൽ നാസറും ശബ്ദ ക്രമീകരണം റഷീദ് നാസും നിർവഹിച്ചിരിക്കുന്നു.
സിനിമ കാണുന്നതിനായി 24 ലിവ് ഓടിടിയുടെ അപ്ലിക്കേഷൻ ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യണമെന്ന്  24 ലിവ് ഒടിടി മാനേജ്മെന്റ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *