ഉത്തർപ്രദേശ്: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന മഹത്തായ ചടങ്ങോടെയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. നേരത്തെ ഹനുമാൻഗർഹി ക്ഷേത്രത്തിൽ പ്രാർഥിക്കുകയും സരയു നദിയിൽ പൂജകൾ നടത്തുകയും ചെയ്തിരുന്നു.
LIVE: President Droupadi Murmu visits the Ram Temple at Ayodhya, has Darshan and attends Aarti https://t.co/aTY5MIRtZp
— President of India (@rashtrapatibhvn) May 1, 2024
രാഷ്ട്രപതിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ പങ്കിട്ട വീഡിയോയിൽ, പുരോഹിതരുടെ സഹായത്തോടെ മുർമു ക്ഷേത്രത്തിൽ രാം ലല്ലയ്ക്ക് പ്രാർഥന നടത്തുന്നതായി കാണാം. കൂടാതെ, രാഷ്ട്രപതി രാമക്ഷേത്രത്തിനോട് ചേർന്നുള്ള സരയൂ നദിയിൽ പൂജാരിമാരുടെ സഹായത്തോടെ വഴിപാടുകൾ നടത്തുകയും നദീതീരത്ത് ‘ആരതി’ ചടങ്ങ് നടത്തുകയും ചെയ്തു.