തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ തർക്കത്തിന് പിന്നാലെ സോഷ്യല്‍മീഡിയകളില്‍ തുടരുന്ന സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്.
മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങൾ എത്തി. ഇതുസംബന്ധിച്ച് പൊലീസ് മേധാവിക്കും മ്യൂസിയും പൊലീസിനും നഗരസഭാ സെക്രട്ടറി പരാതി നൽകി.