കൊച്ചി മെട്രോ സർവ്വീസ് രാത്രി 11 മണി വരെ; ഇടപ്പള്ളി സെന്റ് ജോർജ് പള്ളി തിരുനാൾ മെയ് 11 വരെ

കൊച്ചി: ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാളിൽ പങ്കെടുക്കാനെത്തുന്നവർക്കായി കൊച്ചി മെട്രോ സർവ്വീസ് നീട്ടുന്നു. മെയ് 3 മുതൽ 11ആം തീയതി വരെയാണ് സർവ്വീസ് സമയം നീട്ടുക. 

 ഈ ദിവസങ്ങളിൽ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11 മണിക്ക് ആയിരിക്കും. സെന്റ് ജോർജ് ഫൊറോന പള്ളി അധികാരികളിൽ നിന്നുള്ള അഭ്യർത്ഥന പരിഗണിച്ചാണ് തിരുനാളിനോടനുബന്ധിച്ച് കൊച്ചി മെട്രോ സർവ്വീസ് നീട്ടുന്നത്.

വിഎസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു; വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin