സിഡ്നി: ഒരേ പോലുള്ള ഭക്ഷണം നിരന്തരം കഴിച്ചുകൊണ്ടിരിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവച്ചേക്കാം. എന്നാല്‍, അടുത്തിയ സമൂഹിക മാധ്യമത്തില്‍ ഒരു വീഡിയോ വൈറലായി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ നിന്നുള്ള ആനി ഓസ്ബോണ്‍ എന്ന സ്ത്രീയാണ് താന്‍ അഞ്ചാഴ്ച ഓറഞ്ച് ജ്യൂസ് മാത്രം കഴിച്ച് ജീവിച്ചതിനെക്കുറിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്ററ് ചെയ്തത്.
താന്‍ 40 ദിവസമായി ഓറഞ്ച് ജ്യൂസ് മാത്രമാണ് കഴിക്കുന്നതെന്നും ഇപ്പോഴാണ് താന്‍ കൂടുതല്‍ ആരോഗ്യവതിയായതെന്നും അവര്‍ പറയുന്നു. തനിക്കൊപ്പം എപ്പോഴും ഒരു ജ്യൂസര്‍ കൊണ്ടുപോകാറുണ്ടെന്നും ഇവര്‍ പറയുന്നു. ഒരു ദിവസം 1.5 ലിറ്റര്‍ വരെ ജ്യൂസാണത്രെ ആനി കുടിക്കുന്നത്.
ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴവര്‍ഗമാണെങ്കിലും, ഇത് മാത്രം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദീര്‍ഘകാലത്തേയ്ക്ക് ജ്യൂസ് മാത്രമുള്ള ഡയറ്റ് പിന്‍തുടരുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
ദീര്‍ഘമായ കാലയളവില്‍ പഴങ്ങള്‍ മാത്രമുള്ള ഡയറ്റ് അവശ്യപോഷകാംശങ്ങളുടെ കുറവിന് കാരണമാവും. ചിലപ്പോള്‍ പ്രമേഹം, പോഷകാഹാരക്കുറവ് എന്നീ രോഗങ്ങള്‍ വന്നേക്കാം. വിചിത്രമായ ഡയറ്റുകള്‍ക്ക് പ്രചാരം നല്‍കി ഇത്തരത്തില്‍ നിരവധി ഇന്‍ഫ്ളുവന്‍സര്‍മാര്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ അത് അനുകരിക്കുന്നത് ശരീരത്തെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *