തൊടുപുഴ: ഇടുക്കി ജില്ലാ ഹാന്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കുമാരമംഗലം എം.കെ.എൻ.എം. സ്കൂൾ ഗ്രൗണ്ടിൽ  ഹാന്റ്ബോൾ സമ്മർ പരിശീലന ക്യാമ്പ് ആരംഭിച്ചു. ഹാന്റ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.അജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരമംഗലംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്   ഗ്രേസി തോമസ് ക്യാമ്പ്  ഉദ്ഘാടനം ചെയ്തു.
മുഖ്യ അതിഥികളായിഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിൻ വർഗീസ്, ഇടുക്കി ജില്ലാ ഹാന്റ്ബോൾ പ്രീമിയർ ലീഗ് രക്ഷാധികാരി അപു ജോൺ ജോസഫ്, എന്നിവർ പങ്കെടുത്തു.
 യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷെമീന നാസർ, വാർഡ് മെമ്പർ ഉഷ രാജശേഖരൻ സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ അംഗങ്ങളായ കെ. ശശിധരൻ, റഫീക്ക് പള്ളത്തു പറമ്പിൽ അസോസിയേഷൻ ഭാരവാഹികളായ ഷെമീർ എം.ബി, അൻസിൻ മാളിയേക്കൽ സംസ്ഥാന താരങ്ങളായ ബോബൻ ബാലകൃഷ്ണൻ, അജിത്ത് കൃഷ്ണൻ, ഷൈൻ.പി.ആർ. അശ്വിൻ സത്യൻ, ആനന്ദ് ടി.ഒ, ആദിൽ മുബാറക്ക്, അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു.
 പരിശീലനത്തിന് മുൻ സംസ്ഥാന താരം ദിപു ഇ.ജെ, അരവിന്ദ് ഹരിദാസ്, അശ്ഫാക്ക് അഹമ്മദ് എന്നിവർ നേതൃത്വം നൽകി വരുന്നു. മെയ് 25ന് ക്യാമ്പ് സമാപിക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *