ഡല്‍ഹി: പട്ടികജാതി-ഒബിസി സംവരണം നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു എന്ന തരത്തില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നതില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു.
വീഡിയോക്കെതിരെ ബിജെപി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ ക്വാട്ട നിര്‍ത്തലാക്കണമെന്ന് അമിത് ഷാ വാദിക്കുന്നു എന്ന പേരിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ഒരു രാഷ്ട്രീയ റാലിക്കിടെ നടത്തിയ ഷായുടെ യഥാര്‍ത്ഥ പ്രസ്താവനയെ വളച്ചൊടിച്ചാണ് കൃത്രിമ വീഡിയോ നിര്‍മ്മിച്ചതെന്ന് ബിജെപി പറഞ്ഞു. വിവാദങ്ങള്‍ക്കും തെറ്റായ ആരോപണത്തിനും ഇടയാക്കിയ വ്യാജ വീഡിയോക്ക് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *