ഞാൻ പറഞ്ഞത് പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ട്, ശോഭക്കെതിരെ നിയമ നടപടി, വിവാദങ്ങളിൽ മാധ്യമങ്ങളെ പഴിച്ചും ഇപി
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇപി ജയരാജൻ. താൻ പറഞ്ഞത് പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ട്. മാധ്യമങ്ങളെ വിമര്‍ശിച്ച ഇപി, ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും താൻ ബിജെപിയിൽ ചേരാൻ ചര്‍ച്ച നടത്തിയെന്ന ആരോപണത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആവര്‍ത്തിച്ചു. മീഡിയയാണ് ഉണ്ടാക്കിയത്. ഇത് ആരോപണങ്ങളല്ല. ഫ്രോഡാണ്. മാധ്യമങ്ങൾ കൊത്തിവലിച്ചാൽ തീരുന്നയാളല്ല ഞാൻ. വ്യാജവാര്‍ത്തകളാണ് ഞാനുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഇതിൽ രാഷ്ട്രീയമുണ്ട്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. അത്തരത്തിൽ മാധ്യമങ്ങൾ മാറരുത്. പാര്‍ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങൾക്കും ബോധ്യമുണ്ടെന്ന് ഇപി പ്രതികരിച്ചു.
‘ആയിരം തവണ ശ്രമിച്ചാലും വർഗീയ ചാപ്പ വീഴില്ല’; പി ജയരാജന് മറുപടിയുമായി ഷാഫി പറമ്പിൽ