ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി വാട്സ്ആപ്പ്. ചാറ്റുകളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടുമെന്ന് വാട്സ്ആപ്പ് ദില്ലി കോടതിയെ അറിയിച്ചു. രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം സർക്കാർ ആവശ്യപ്പെട്ടാൽ ഇതിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരും.
ഐ.ടി നിയമഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് വാട്സ്ആപ്പ് നിലപാട് അറിയിച്ചിരിക്കുന്നത്. എന്നാൽ ഐ.ടി നിയമഭേദഗകൾ അവതരിപ്പിച്ചത് കൂടിയാലോചനകളില്ലാതെയാണെന്ന് വാട്സ്ആപ്പ് അവകാശപ്പെട്ടു. പുത്തൻ നിയമം ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കെതിരാണെന്നും വാട്സ്ആപ്പ് കോടതിയെ അറിയിച്ചു. സ്വകാര്യ ഉറപ്പ് നല്കുന്നതിനാലാണ് കൂടുതൽ ഉപഭോക്താക്കൾ വാട്സാപ്പ് ഉപയോ​ഗിക്കുന്നതെന്ന് കമ്പനി അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 പ്രകാരമുള്ള ഉപയോക്താക്കളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് ഈ ചട്ടങ്ങൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed