തമിഴ്നാട്ടിൽ ആരോഗ്യപ്രശ്നം പറഞ്ഞ് ഒഴിവായി; തെലങ്കാനയില്‍ കേന്ദ്ര മന്ത്രിക്കൊപ്പം ഖുഷ്ബുവിന്‍റെ റോഡ് ഷോ

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപിയുടെ പ്രചാരണത്തിനിറങ്ങി നടി ഖുശ്ബു. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്‌ഡിക്കൊപ്പം റോഡ്‌ ഷോ നടത്തി. അനാരോഗ്യം ചൂണ്ടികാട്ടി തമിഴ്നാട്ടിലെ പ്രചാരണത്തിൽ നിന്ന് നേരത്തെ ഖുഷ്ബു പിന്മാറിയിരുന്നു. ഡോക്ടർമാരുടെ കർശന നിർദേശം ഉണ്ടെന്നായിരുന്നു വിശദീകരണം. പ്രമുഖ നേതാക്കളെല്ലാം മത്സരിച്ചിട്ടും ഖുഷ്ബുവിന് സീറ്റ് നൽകിയിരുന്നില്ല.

ഇതിൽ ഇടഞ്ഞാണ് തമിഴ്നാട്ടില്‍ പ്രചാരണം നടത്താത്തത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ആണ് പിന്മാറ്റം എന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണമെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് അയച്ച കത്തിൽ ഖുശ്ബു പറഞ്ഞത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ആയിരുന്ന ഖുശ്ബുവിന് ഇത്തവണ സീറ്റ് നൽകിയിരുന്നില്ല.

വാട്സ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

By admin