ഓറഞ്ച് ക്യാപ്: സഞ്ജുവിനെ പിന്നിലാക്കി റുതുരാജും സായ് സുദർശനും; ഒന്നാം സ്ഥാനത്ത് അഞ്ഞൂറാനായി കോലി

അഹമ്മദാബാദ്: ഐപിഎല്ലില‍െ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ രണ്ടാം സ്ഥാനം തട്ടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്. സണ്‍റേസേഴ്സ് ഹൈദരാബാദിനെതിരെ 54 പന്തില്‍ 98 റണ്‍സടിച്ച് സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ പുറത്തായ റുതുരാജ് ഗെയ്‌ക്‌വാദ് 447 റണ്‍സുമായാണ് റണ്‍വേട്ടയില്‍ സഞ്ജുവിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയത്.നേരത്തെ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലുരുവിനെതെര അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശനാണ് സഞ്ജുവിന്‍റെ രണ്ടാം സ്ഥാനം ആദ്യം സ്വന്തമാക്കിയത്. ആര്‍സിബിക്കെതിരെ 49 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്ന സുദര്‍ശന്‍ 418 റണ്‍സുമായി റണ്‍വേട്ടയില്‍ കോലിക്കും റുതുരാജിനും പിന്നില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. ശനിയാഴ്ച വിരാട് കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്ന സഞ്ജു 385 റണ്‍സുമായി നാലാം സ്ഥാനത്താണ്.

രണ്ടാം സ്ഥാനം കൈവിട്ടെങ്കിലും ആദ്യ അഞ്ചിലുള്ള താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയും സ്ട്രൈക്ക് റേറ്റും ഇപ്പോഴും സഞ്ജുവിന് സ്വന്തമാണ്. റണ്‍വേട്ടയില്‍ സഞ്ജുവിനെക്കാള്‍ മുന്നിലുള്ള വിരാട് കോലി(ശരാശരി 71.43, സ്ട്രൈക്ക് റേറ്റ് 147.49), റുതുരാജ് ഗെയ്ക്‌വാദ്(ശരാശരി 63.86, സ്ട്രൈക്ക് റേറ്റ് 149.50), സായ് സുദര്‍ശൻ(ശരാശരി 46.44, സ്ട്രൈക്ക് റേറ്റ് 135.71), എന്നിവര്‍ ശരാശരിയിലും സ്ട്രൈക്ക് റേറ്റിലും സഞ്ജുവിന് ഏറെ പിന്നിലാണ്. അഞ്ചാം സ്ഥാനത്തുള്ള കെ എല്‍ രാഹുല്‍ ആകട്ടെ റണ്‍സിലും ശരാശരിയിലും സ്ട്രൈക്ക് റേറ്റിലും പിന്നിലാണ്(ശരാശരി 42.00, സ്ട്രൈക്ക് റേറ്റ് 144.27).

ടി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് വസീം ജാഫര്‍, രാഹുലിനും ഗില്ലിനും ഇടമില്ല; സഞ്ജുവും റിഷഭ് പന്തും ടീമില്‍

അതേസമയം, ഇന്ന് ഗുജറാത്തിനെതിരെയും അര്‍ധസെഞ്ചുറി നേടിയ വിരാട് കോലി ഒന്നാം സ്ഥാനത്ത് സീസണിലെ ആദ്യ അഞ്ഞൂറാനായി. സീസണില്‍ 10 മത്സരങ്ങളില്‍ 71.43 ശരാശരിയില്‍ 463 റണ്‍സടിച്ച വിരാട് കോലിക്ക് 147.49 സ്ട്രൈക്ക് റേറ്റുണ്ട്. ഇത് ഏഴാം സീസണിലാണ് കോലി ഐപിഎല്ലില്‍ 500 റണ്‍സ് നേട്ടം പിന്നിടുന്നത്. 2016ലെ ഐപിഎല്ലില്‍ നാലു സെഞ്ചുറി അടക്കം 973 റണ്‍സടിച്ചതാണ് കോലിയുടെ എക്കാലത്തെയും വലിയ റണ്‍വേട്ട. ആദ്യ പത്തില്‍ ശിവം ദുബെ 350 റണ്‍സുമായി എട്ടാം സ്ഥാനത്തുള്ളപ്പോള്‍ ട്രാവിസ് ഹെഡ് 338 റണ്‍സുമായി ഒമ്പതാം സ്ഥാനത്തുണ്ട്. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന റിയാന്‍ പരാഗ് 332 റണ്‍സുമായി ആദ്യ പത്തില്‍ നിന്ന് പുറത്തായി പതിനൊന്നാം സ്ഥാനത്താണിപ്പോള്‍.

ലോകകപ്പ് ടീമിലെത്താന്‍ സഞ്ജുവുമായി മത്സരിക്കുന്ന റിഷഭ് പന്ത്  ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ 19 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ സഞ്ജു 33 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. തിങ്കളാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നടക്കുന്നതിനാല്‍ നിലവില്‍ ആറാം സ്ഥാനത്തുള്ള റിഷഭ് പന്തിനും(371) ഏഴാം സ്ഥാനത്തുള്ള സുനില്‍ നരെയ്നും(357)സഞ്ജുവിനെ മറികടന്ന് മുന്നേറാൻ അവസരം ലഭിക്കും.

King Kohli slog sweeping G5 Spinners. 🫡

– The smile at the end..!!! 😄pic.twitter.com/UH4rVzCcSF

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin