ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പെറ്റ് ഡിക്ടറ്റീവി’ന് തുടക്കം. തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജാ ചടങ്ങോടെ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നടൻ രഞ്ജി പണിക്കരാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്  പ്രനീഷും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീനാണ് ചിത്രം നിർമ്മിക്കുന്നത്. അഭിനേതാവിന്റെ വേഷത്തിൽ പ്രേക്ഷകരിലേക്കെത്തിയ താരം ഈ ചിത്രത്തിലൂടെയാണ് ആദ്യമായ് നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. മാസ് റൊമാന്റിക് കോമഡി എന്റർടെയ്നർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ആസ്വാധ്യകരമായിരിക്കും എന്നാണ് റിപ്പോർട്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസ: ജയ് വിഷ്ണു, ഛായാഗ്രഹണം: ആനന്ദ് സി ചന്ദ്രൻ (‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ ഫെയിം), ചിത്രസംയോജനം: അഭിനവ് സുന്ദർ നായക്, സംഗീതം: രാജേഷ് മുരുഗേശൻ, പ്രൊഡക്ഷൻ ഡിസൈനർ: ദിനോ ശങ്കർ, ഓഡിയോഗ്രാഫി: വിഷ്ണു ശങ്കർ, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, വി.എഫ്.എക്സ് സൂപ്പർവൈസർ: പ്രശാന്ത് കെ നായർ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. തില്ലു സക്വയര്‍ എന്ന ചിത്രമാണ് അനുപമയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മല്ലിക് റാം സംവിധാനം ചെയ്ത് ഈ തെലുങ്ക് ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *