ലഖ്‌നൗവിനെതിരെ സഞ്ജുവിന് ടോസ്! രാജസ്ഥാന്‍ റോയല്‍സില്‍ റിയാന്‍ പരാഗിന് പുതിയ റോള്‍; ഇരു ടീമിലും മാറ്റമില്ല
ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ഫീല്‍ഡ് ചെയ്യും. ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്സ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ലഖ്‌നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമൊന്നമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. റിയാന്‍ പരാഗ് ഇംപാക്റ്റ് പ്ലയറായി കളിച്ചേക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിച്ച ടീമില്‍ നിന്ന് ലഖ്‌നൗവും മാറ്റമൊന്നും വരുത്താതെയാണ് ഇറങ്ങുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം…
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, മാറ്റ് ഹെന്റി, രവി ബിഷ്ണോയ്, മൊഹ്സിന്‍ ഖാന്‍, യാഷ് താക്കൂര്‍.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, അവേഷ് ഖാന്‍, സന്ദീപ് ശര്‍മ്മ, യുസ്വേന്ദ്ര ചാഹല്‍.
സീസണില്‍ എട്ടാം ജയം തേടിയാണ് രാജസ്ഥാന്‍ ലക്‌നൗവിനെതിരെ ഇറങ്ങുന്നത്. മുംബൈക്കെതിരായ മത്സരത്തില്‍ ജയ്‌സ്വാള്‍ കൂടി ഫോമിലേക്കുയര്‍ന്നതോടെ രാജസ്ഥാന്‍ കൂടുതല്‍ ആത്മവിശ്വാസത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ജോസ് ബട്‌ലറും സഞ്ജുവും റിയാന്‍ പരാഗുമെല്ലാം ഈ സീസണില്‍ മികവ് പുറത്തെടുത്തവര്‍. കൂടാതെ ട്രന്റ് ബോള്‍ട്ട് നയിക്കുന്ന പേസ് ബൗളിംഗ്. 3 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുള്ള യുസ്‌വേന്ദ്ര ചഹലിന്റെ സ്പിന്‍ ബൗളിംഗും സന്ദീപ് ശര്‍മയുടെ മികവും രാജസ്ഥാന്റെ കരുത്താണ്.
റിഷഭ് പന്തിനെ മറികടന്ന് സഞ്ജു സാംസണ്‍! ജനപ്രീതിയില്‍ ആദ്യ മൂന്നില്‍ ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍
നാലാം സ്ഥാനത്തുള്ള ലക്‌നൗവിന് ടേബിളില്‍ മുന്നേറാന്‍ ഇന്നത്തെ ജയം അനിവാര്യം. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ജയം ലക്‌നൗവിന് ഒപ്പം. അതും കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ. ക്വിന്റണ്‍ ഡി കോക്കും കെ എല്‍ രാഹുലും മികച്ച തുടക്കം നല്‍കിയാല്‍ സ്‌കോര്‍ ഉയരും. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്ന നിക്കോളാസ് പുരാനിലും പ്രതീക്ഷകളേറെ. ടി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഞ്ജുവിനും കെ എല്‍ രാഹുലിനും ഇന്നത്തെ മത്സരം നിര്‍ണായകം.