ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ഉജ്ജ്വൽ നിഗത്തെ മുംബൈ നോർത്ത് സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി ബിജെപി.  സിറ്റിങ് എംപിയും പ്രമോദ് മഹാജന്റെ മകളുമായ പൂനത്തെ തഴഞ്ഞാണ് ഉജ്ജ്വലിന് സീറ്റ് നല്‍കിയത്.
2014ലും 2019ലും ഇതേ സീറ്റിൽ നിന്ന് മത്സരിച്ച് ജയിച്ചത് പൂനം ആയിരുന്നു. 2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു ഉജ്ജ്വല്‍. 
സംഘടന‌യ്‌ക്കുള്ളിലെ അഭിപ്രായങ്ങൾ മാനിച്ചാണ് പൂനത്തെ മാറ്റിനിർത്തി ഉജ്ജ്വൽ നിഗത്തെ മത്സരിപ്പിക്കുന്നന്നതെന്നാണ് ബിജെപിയുടെ വിശദീകരണം. പത്തുവര്‍ഷമായി പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ വിരുദ്ധവികാരമുണ്ടെന്ന സര്‍വേകളുടെ അടിസ്ഥാനത്തിലാണ് പൂനം മഹാജന് ബി.ജെ.പി. സീറ്റ് നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *