പൂനം മഹാജനെ തഴഞ്ഞു; മുംബൈ നോർത്ത് സെൻട്രലിൽ ഉജ്ജ്വൽ നികം ബിജെപി സ്ഥാനാർഥി

ദില്ലി: മുംബൈ നോർത്ത് സെൻട്രലിൽ ഉജ്ജ്വൽ നികത്തിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു ഉജ്ജ്വൽ നികം. സിറ്റിംഗ് എംപി പൂനം മഹാജനെ തഴഞ്ഞാണ് ഉജ്ജ്വൽ നിഗത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ വർഷ ഗെയ്ക്വാദ് ആണ് എതിർ സ്ഥാനാർഥി.

അതിനിടെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം രം​ഗത്തെത്തി. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുകയാണെന്ന് കോൺ​ഗ്രസിന്റെ പി ചിദംബരം പറഞ്ഞു. മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണം. ഇന്നലെ മുതല്‍ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്നും പി ചിദംബരം പറഞ്ഞു. ഏപ്രില്‍ 19 മുതൽ ബിജെപി ക്യാംപില്‍ മാറ്റമാണ് കാണുന്നതെന്നും പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും ചിദംബരം പരിഹസിച്ചു. 

സേവിംഗ് അക്കൗണ്ട് ചാർജുകൾ മുതൽ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ വരെ, മേയിൽ മാറ്റങ്ങൾ നിരവധി; ഓർക്കാം ഈ കാര്യങ്ങൾ

https://www.youtube.com/watch?v=uyZ_dB7mvm0&t=12s

By admin