തെരഞ്ഞെടുപ്പ് തിരക്ക് കുറഞ്ഞു, രംഗണ്ണനെ കാണാൻ പ്രവര്‍ത്തകര്‍ക്കൊപ്പം ഓടിയെത്തി ചാണ്ടി ഉമ്മൻ

കോട്ടയം: ഫഹദ് ഫാസിലിന്‍റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രം ‘ആവേശം’ കാണാൻ തിയേറ്ററിലെത്തി കോൺഗ്രസിന്‍റെ യുവ നേതാവും എംഎല്‍എയുമായ ചാണ്ടി ഉമ്മൻ. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ചാണ്ടി ഉമ്മൻ സിനിമ കാണാനെത്തിയത്.

പാലായിലുള്ള തിയേറ്ററിലാണ് സിനിമയ്ക്കെത്തിയത്. ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകരും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കിന് ശമനം വന്നെങ്കിലും ആവേശം ഇപ്പോഴും തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ. സിനിമ കാണാനെത്തിയ മറ്റുള്ളവര്‍ക്കും ഏറെ കൗതുകമായി ചാണ്ടി ഉമ്മന്‍റെ വരവ്. 

രസകരമായ വീഡിയോ റിപ്പോര്‍ട്ട് കാണാം:-

 

Also Read:- ‘എന്‍റെ പട്ടി പോലും ബിജെപിയിലേക്ക് പോകില്ല’; ഇതാണ് കെ സുധാകരൻ പറഞ്ഞ ‘പട്ടി’, അഥവാ ബ്രൂണോ- വീഡിയോ…

By admin