ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍; ‘കെ സുരേന്ദ്രൻ വീട്ടില്‍ വന്നിട്ടുണ്ട്, ഞങ്ങള്‍ സുഹൃത്തുക്കളാണ്’

തൃശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത് വിവാദമായ സാഹചര്യത്തില്‍ ജയരാജനെ ന്യായീകരിച്ച് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍. വിവാദം ബിരിയാണിച്ചെമ്പ് പോലെയെന്നും, കെ സുരേന്ദ്രൻ തന്‍റെ വീട്ടില്‍ വന്നിട്ടുണ്ട്, തങ്ങള്‍ സുഹൃത്തുക്കളാണെന്നും വിഎസ് സുനില്‍ കുമാര്‍.

ഇപി ജയരാജൻ എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ലെന്നും വിഎസ് സുനില്‍ കുമാര്‍. 

തൃശൂരില്‍ നല്ല മാര്‍ജിനില്‍ വിജയിക്കുമെന്ന പ്രതീക്ഷയും വിഎസ് സുനില്‍ കുമാര്‍ പങ്കുവച്ചു. പോളിങ് ശതമാനം കുറഞ്ഞത് തനിക്ക് ദോഷം ചെയ്യില്ല, ഇത് ഇടതിന് ഗുണമാണ് ചെയ്യുകയെന്നും വിഎസ് സുനില്‍ കുമാര്‍.

Also Read:- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച, ഇപി ജയരാജന്‍-ജാവദേക്കർ കൂടിക്കാഴ്ച ച‍ര്‍ച്ചയാകും, നടപടി സാധ്യത?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

By admin