ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി, ഇരട്ടയാര്‍ ഡാമുകളില്‍ നിന്ന് സൈറണ്‍ കേട്ടാല്‍ ഭയപ്പെടേണ്ടെന്ന് അറിയിപ്പ്. കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന ട്രയണ്‍ റണ്ണിന്റെ ഭാഗമായാണ് സൈറണ്‍ പരിശോധിക്കുക. ഏപ്രില്‍ 30ന് രാവിലെ 11നാണ് ട്രയല്‍ റണ്‍ നടക്കുക. സൈറണിന്റെ സാങ്കേതിക പരിശോധനകള്‍ മാത്രമാണ് നടക്കുന്നതെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *