കോട്ടയം: കാത്തിരി ക്കേണ്ടത് 37 ദിവസം, പോളിങ്ങിലെ 9.82 ശതമാനത്തിന്റെ ഗണ്യമായ കുറവ് മുന്നണികളുടെ ഉറക്കം കെടുത്തുന്നു. ബി.ഡിജെ.എസ് ഫാക്ടർ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകുമെന്ന ആശങ്കയും എൽ.ഡി.എഫ് യു.ഡി.എഫ് മുന്നണികളിൽ നില നിൽക്കുന്നുണ്ട്.
പുറമെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും എവിടെയെങ്കിലും പാളിച്ച പറ്റിയിട്ടുണ്ടോയെന്ന് മുന്നണി നേതൃത്വങ്ങൾ കണക്കു കൂട്ടൽ തുടരുകയാണ്. പ്രതീക്ഷിച്ച രീതിയിൽ തന്നെയാണ് വോട്ടിങ്ങ് പാറ്റേൺ എന്ന് ഉറപ്പിച്ചു പറയാൻ നേതാക്കൾ ക്കു കഴിയുന്നില്ല.
പോളിങ്ങ് ശതമാനത്തിലെ കുറവ് വിജയത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് യു.ഡി.എഫ് ആ വർത്തിച്ചു പറയുമ്പോഴുംശക്തി കേന്ദ്രങ്ങളിലെ പോളിങ് കുറവ് തിരിച്ചടിയുടെ സൂചനയായി കാണുന്നവരുമുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസീസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ച മോൻസ് ജോസഫ് എം.എൽ.എ യുടെ കടുത്തുരുത്തിയിലാണ് ഏറ്റവും കുറവ് പോളിങ്ങ്.  യു.ഡി.എഫ് പരാജയം നേരിട്ടാൽ പ്രതിക്കൂട്ടിലാവുക മോൻസ് തന്നെയായിരിക്കും. പ്രചാരണ കാലത്തെ വിവാദങ്ങളും മോൻസിൻ്റെ നിലപാടുകളെച്ചൊല്ലിയായിരുന്നു.
 അതിന്റെ കൂടെ മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങും സ്വന്തം നിയോജക മണ്ഡലത്തിൽ ആണെന്നതിന് മോൻസ് ഉത്തരം പറയേണ്ടി വരും.ചിട്ടയായ പ്രചരണത്തിന്റെയും കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്കെതിരായ ഭരണ വിരുദ്ധ വികാരത്തിൻ്റെയും ഫലം ബൂത്തുകളിൽ ദൃശ്യമായെന്ന് എൽ.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നു.  ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പോളിങ് കുറഞ്ഞെങ്കിലും എല്ലാ നിയോജക മ ണ്ഡലങ്ങളിലും ഭൂരിപക്ഷം ലഭിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.
ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്ര വിജയം നേടിയ പുതുപ്പള്ളിയിലടക്കം പോളിങ് കുറഞ്ഞത് ശുഭ സൂചനയായാണ് എൽ.ഡി.എഫ് വിലയിരുത്തുന്നത്. എന്നാൽ എൻ.ഡി.എ. സ്ഥാ നാർഥിക്കു ലഭിച്ച ബി.ഡി.ജെ.എസ്. വോട്ടുകൾ പടിഞ്ഞാറൻ മേഖലയിൽ എൽ.ഡി.എഫിൻ്റെ അടിത്തറ ഇളക്കിയെന്നും ബി.ഡി.ജെ.എസ് നേതൃത്വം കണക്കുകൂട്ടുന്നു.
 എൽ.ഡി.എഫിൻ്റെ മുഴുവൻ വോട്ടുകളും പെട്ടിയിലായെന്നും പോളിങ്ങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ വിജയത്തെ സ്വാധീനിക്കില്ലെന്നുമാണ് എൽ.ഡി.എഫ്. കണക്ക്.  എല്ലാ നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം ലഭിക്കുമെന്നു നേതൃത്വം പ്രതീക്ഷിക്കുന്നില്ല. എന്നാൽ, മികച്ച വിജയം ഉറപ്പാണെന്നു പറയുന്നു. ബി.ഡി.ജെ.എസ്. സ്ഥാനാർഥിയുടെ സാന്നിധ്യം പ്രതീക്ഷിച്ച ആഘാതം ഉണ്ടാക്കിയിട്ടില്ല. സി.പി.എമ്മിന്റെ അടിസ്‌ഥാന വോട്ടുകളിൽ ചലനമുണ്ടാക്കാൻ ബി.ഡി.ജെ.എസിനു കഴിഞ്ഞില്ലെന്നും നേതാക്കൾ പറയുന്നു.
താഴേത്തട്ടിൽ നടത്തിയ പ്രചാരണത്തിന്റെ ഫലമുണ്ടായെന്നാണു നേതാക്കൾ അവകാ ശപ്പെടുന്നത്. കോട്ടയം, ഏറ്റുമാനൂർ, വൈക്കം നിയോജക മണ്ഡലങ്ങളുടെ പടിഞ്ഞാറൻ മേഖലകളിലെ ബൂത്തുകളിൽ അനുഭവപ്പെട്ട തിരക്കും അനുകുല സാഹചര്യമാണെന്ന വിലയിരുത്തലാണ് എൻ.ഡി.എ. ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *