വിജയപുര: കർണാടകയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ നരേന്ദ്ര മോദി പരിഭ്രാന്തിയിയിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ മോദി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ കരയാൻ സാധ്യതയുണ്ടെന്നും രാഹുല്‍ പരിഹസിച്ചു.
പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചുമുള്ള രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ മൊബൈലിന്റെ വെട്ടം തെളിക്കാനും, കൈ കൊട്ടാനും, പാത്രം കൊട്ടാനുമൊക്കെയാവും മോദി പറയുകയെന്നും പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദിക്ക് മറുപടിയില്ലെന്നും രാഹുൽ വിമർശിച്ചു. 
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സാധ്യതകളെക്കുറിച്ച് നരേന്ദ്രമോദി പരിഭ്രാന്തനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി സർക്കാർ ഏതാനും പേരെ കോടീശ്വരന്മാരാക്കിയപ്പോൾ കോൺഗ്രസ് കോടിക്കണക്കിന് സാധാരണക്കാരെ ലക്ഷപതികളാക്കാനാണ് ശ്രമിക്കുന്നത്.
“നിങ്ങൾ മോദിയുടെ പ്രസംഗം കേൾക്കൂ. അദ്ദേഹം പരിഭ്രാന്തനാണ്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ, അദ്ദേഹം പൊട്ടിക്കരയും, ”രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ മോദി മൗനം പാലിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “അദ്ദേഹം ചൈനയെയും പാകിസ്ഥാനെയും കുറിച്ച് സംസാരിക്കും, കൈയടിക്കാനോ മൊബൈൽ ലൈറ്റുകൾ ഓണാക്കാനോ നിങ്ങളോട് ആവശ്യപ്പെടും.
സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി മോദി പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചെന്ന് രാഹുൽ ആരോപിച്ചു. രാജ്യത്തെ ഇരുപത്തിരണ്ട് ആളുകൾക്ക് 70 കോടി ആളുകൾക്ക് തുല്യമായ സമ്പത്തുണ്ട്. ഒരു ശതമാനം ആളുകൾ രാജ്യത്തിന്റെ സമ്പത്തിന്റെ 40 ശതമാനവും നിയന്ത്രിക്കുന്നു. കോടീശ്വരന്മാർക്ക് മോദി നൽകിയ പണം ഞങ്ങൾ പാവപ്പെട്ടവർക്ക് നൽകും,” രാഹുൽ പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *