മുംബൈ: ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയെ വിഭജിച്ച് പ്രത്യേകരാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യം കര്‍ണാടകയിലും തമിഴ്നാട്ടിലും പ്രസംഗിക്കുന്നതെന്ന് മോദി പറഞ്ഞു.  മഹാരാഷ്ട്രയിലെ കോലാപുരിൽ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

#WATCH | Addressing a public rally in Maharashtra’s Kolhapur, PM Modi says, “If their government is formed, they will abrogate the CAA… Those who cannot win Lok Sabha seats in 3-digit numbers, can the INDI alliance even reach the door of forming a government… Their formula is… pic.twitter.com/Kw39eL5asG
— ANI (@ANI) April 27, 2024

ഇന്ത്യ മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ പൗരത്വനിയമം റദ്ദാക്കും. 3 അക്കത്തിൽ ലോക്‌സഭാ സീറ്റുകൾ നേടാനാകാത്തവർക്ക് സർക്കാർ രൂപീകരണത്തിൻ്റെ പടിവാതിൽക്കൽ എത്താൻ പോലും കഴിയുമോ ? ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല. 5 വർഷം അധികാരത്തിൽ തുടർന്നാൽ 5 പ്രധാനമന്ത്രിമാർ. കോൺഗ്രസും ഇന്ത്യാ മുന്നണിയും കർണാടകയിലും  തമിഴ്നാട്ടിലും മറ്റും പ്രസംഗിച്ചു നടക്കുന്നത് ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്നാണ്. ഛത്രപതി ശിവജിയുടെ നാടിന് അത് അംഗീകരിക്കാനാകുമോ?’’ –മോദി ചോദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *