ദിവസവും രാവിലെ വെറും വയറ്റിൽ ചിയ വിത്ത് ചേർത്തുള്ള വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ആൻ്റിഓക്‌സിഡൻ്റുകൾ, ധാതുക്കൾ, നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയതിനാൽ ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ദിവസവും ഒരു ഗ്ലാസ് ചിയ വിത്ത് വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് ഹൃദയാരോഗ്യം നിലനിർത്താനും ദഹനം സുഗമമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.  
ചിയ വിത്തുകളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന ഫൈബറുള്ള ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും രാവിലെ ചിയ വിത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് ​ഗുണം ചെയ്യും.
ചിയ വിത്തുകൾ ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.  കാരണം അവയിൽ ക്വെർസെറ്റിൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, ചിയ വിത്തുകളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ചിയ വിത്തുകളിലെ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് ആൽഫ-ലിനോലെനിക് ആസിഡ്. ഇതിലെ ALA എന്നറിയപ്പെടുന്നു. എല്ലാ ദിവസവും ചിയ വിത്ത് വെള്ളം കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
രാവിലെ ചിയ വിത്തുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഗുണകരമാണ്. എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിലടങ്ങിയിട്ടുണ്ട്. ചിയ വിത്തിട്ട വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *