വാഹാനാപകടത്തില്‍ ഒരു മരണം; പരുക്കേറ്റവരെ സഹായിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും സംഘവും
കല്‍പറ്റ: വയനാട് കല്‍പറ്റ കൈനാട്ടിയില്‍ പിക്കപ്പ്, ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. വെള്ളമുണ്ട സ്വദേശി സജീര്‍ ആണ് മരിച്ചത്. ചികിത്സയില്‍ തുടരുന്നത് വെള്ളമുണ്ട സ്വദേശി നൗഫല്‍.
അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍റെ വാഹനത്തിലാണ്. സ്ഥാനാര്‍ത്ഥി പര്യടനം പൂര്‍ത്തിയാക്കി മടങ്ങവെയാണ് അപകടം കാണുന്നത്. ഉടൻ തന്നെ പരുക്കേറ്റവരെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
Also Read:- ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-