ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതിയെ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്ററ് ചെയ്തു. യുകെയില്‍ താമസിക്കുന്ന ഇന്ദര്‍പാല്‍ സിങ് എന്നയാളാണ് പിടിയിലായത്.
ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ്ങിനെ അറസ്ററുചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 2023 മാര്‍ച്ച് 22~നായിരുന്നു ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രണമുണ്ടായത്. അതിക്രമിച്ചുകയറിയ ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയപതാക അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഖലിസ്ഥാന്‍ പതാക വീശുകയും ചെയ്തു. ഓഫീസ് കെട്ടിടത്തിന്റെ ജനലുകളും സംഘം തകര്‍ത്തു. രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.
2023 മാര്‍ച്ച് 18~ന് അമൃത്പാല്‍ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് നടത്തിയ നീക്കത്തിന്റെ പ്രതികാരമായിരുന്നു ഖാലിസ്ഥാന്‍വാദികളുടെ കോണ്‍സുലേറ്റ് ആക്രമണം. ഇതു കൂടാതെ ലണ്ടനില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരേ ഗൂഢാലോചനയുമുണ്ടായിരുന്നതായാണ് എന്‍ഐഎുടെ കണ്ടെത്തല്‍. യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും കഴിഞ്ഞവര്‍ഷം ഖലിസ്ഥാന്‍വാദികളുടെ പ്രകടനവും അക്രമങ്ങളും ഉണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *