തിരുവനന്തപുരം: മലയിന്‍കീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്ന് 51,000 രൂപ കണ്ടെത്തി. മലയിൻകീഴ്  മച്ചേൽ   എൽപി സ്കൂളിൽ  112 ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയിലായിരുന്നു പണക്കെട്ട്.
500ന്റെ നോട്ടുകളാണ് അധികവുമുള്ളത്. മൂന്നോ നാലോ നോട്ടുകള്‍ 200ന്റെയും 100ന്റെയുമുണ്ട്.  രാവിലെ 8:30ഓടെ ബൂത്തില്‍ വോട്ട് ചെയ്യാൻ വരിയില്‍ നില്‍ക്കുകയായിരുന്ന ആളാണ് പണം ആദ്യം കണ്ടത്.
തുടര്‍ന്ന് പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച് മഹസര്‍ തയ്യാറാക്കി തുക മലയിന്‍കീഴ് ട്രഷറിയിലേക്ക് മാറ്റി.  സംഭവത്തില്‍ അന്വേഷണം നടക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *